റിസര്വേഷന് ഇല്ലാത്ത ജനറല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് (UTS) ഇന്ത്യന്‍റെയില്‍വേ പുറത്തിറക്കി. നിലവില്‍ ഐ ആര്‍ സി ടി സിയുടെ ആപ്പ് വഴി റിസര്വേഷന് ടിക്കറ്റുകള്മാത്രമാണ് എടുക്കാന്‍ സാധിക്കുന്നത്. പുതിയ ആപ്പ് വഴി റിസര്വേഷന് ഇല്ലാത്ത ടിക്കറ്റുകളും ടിക്കറ്റ്കൗണ്ടറിനെ ആശ്രയിക്കാതെ എടുക്കാം. ജനറല്‍ ടിക്കറ്റ് കിട്ടാന്‍ ഇനി നീണ്ട ക്യൂ നില്ക്കേണ്ട ആവശ്യമില്ല.ക്യൂ നിന്ന് ട്രെയിന്‍ കിട്ടാതാകുമെന്ന ആകുമെന്ന പേടിയുംവേണ്ട. ഇപ്പോള്‍ ഈ ആപ്പിന്റെ ആന്ഡ്രോയ്ഡ്പതിപ്പ് മാത്രമേ ഇറക്കിയിട്ടുള്ളൂ. പേപ്പര്‍രഹിത ടിക്കറ്റിംങ്ങ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ്പുതിയ ആപ്പ് പുറത്തിറക്കുന്നത്. ഈ ആപ്പ് വഴി ചെയ്യുന്ന ടിക്കറ്റിന്റെയും പ്രിന്റ് എടുക്കേണ്ടആവശ്യമില്ല. മൊബൈലില്‍ ലഭിക്കുന്ന ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി ടിക്കറ്റ് പരിശോധകനെ കാണിച്ചാല്‍മതിയാകും. മുംബൈ സബര്‍ബന്‍ സെ്കടറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ച പദ്ധതിയാണ്ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്‍ ആപ്പ് വഴിനിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെറെയില്വേ വാലറ്റ് R-Wallet ഓട്ടോമാറ്റിക് ആയി ഉണ്ടായിട്ടുണ്ടാക്കും. ഈ R-Wallet വഴിയാണ് നമ്മള്‍ ടിക്കറ്റ്ബുക്ക് ചെയ്യാനുള്ള കാശ് അടക്കേണ്ടത്. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടര്‍ വഴിയോ ഐആര്ടിസിവെബ്സൈറ്റ് വഴിയോ R-Wallet ടോപ്പ് അപ്പ് ചെയ്യാം. നിങ്ങള്‍ ടിക്കറ്റിന് ബുക്ക് ചെയ്യുമ്പോള്‍ ഇവാലറ്റില്നിന്നാണ് പണം ഡെബിറ്റ് ചെയ്യുക.
No comments :
Post a Comment