recent

Sunday, 1 November 2015

ഇന്റക്സിന്റെ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍, അക്വാപ്ലേ !

      
ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന വിശേഷണവുമായി ഇന്റക്സ് തങ്ങളുടെ പുതിയ ഫോണ്‍ 'ഇന്റക്സ് അക്വാപ്ലേ' പുറത്തിറക്കി. 4 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയുള്ള ഫോണിന്റെ സ്ക്രീന്‍ റസല്യൂഷന്‍ 800x 480 പിക്സലാണ്. 1.2 ജിഗാ ഹെട്സ് വേഗത നല്‍കുന്ന ഇരട്ടകോര്‍ മീഡിയ ടെക് എം ടി 6572 W പ്രോസസറും 512 എംബി റാമുമായാണ് ഇന്റക്സിന്റെ അക്വാപ്ലേ സ്മാര്‍ട്ട് ഫോണ്‍ എത്തുന്നത്.
3249 രൂപയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഈ ലോലിപോപ്പ് അധിഷ്ഠിത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണിന് 8 ജി ബി ആന്തരിക സ്റ്റോറേജാണുള്ളത്. ഈ ഫോണിലെ രണ്ട് ക്യാമറകളും വി.ജി.എ ഇനത്തില്‍പ്പെട്ടതാണ്. ഫ്ലാഷോട് കൂടിയ 0.3 മെഗാ പിക്സല്‍ പ്രധാന ക്യാമറയും 0.3 മെഗാ പിക്സല്‍ വ്യക്തത നല്‍കുന്ന മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്.

1400 എം.എ എച്ച് ബാറ്ററിയോടെയെത്തുന് ഇന്റക്സ് അക്വാപ്ലേ 123.90 x65.00 x10.30 എം.എം. വലിപ്പത്തിലുള്ള ഫോണാണിത്. 115.50 ഗ്രാം ഭാരമുള്ള ഈ ഫോണിന്െ ബാറ്ററി ഊരിമാറ്റാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. കറുപ്പ്, വെളുപ്പ്, നീല നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന്റെ ആന്തരിക സ്റ്റോറേജ് ശേഷി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി ബി വരെയുയര്‍ത്താന്‍ സാധിക്കും.
പ്രോക്സിമിറ്റി സെന്‍സര്‍, ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ് എന്നീ സൗകര്യങ്ങളുള്ള ഈ വിലകുറഞ്ഞ ആന്‍ഡ്രോ‍‍യ്ഡ് ഫോണില്‍ ഇരട്ട സിം സപ്പോര്‍ട്ട് ലഭ്യമാണ്. സാധാരണ വലിപ്പമുള്ള സിമ്മുകള്‍ ഉപോയഗിക്കാവുന്ന ഈ ഫോണില്‍ ആദ്യത്തെ സിമ്മില്‍ 3 ജി സൗകര്യവും, രണ്ടാമത്തേതില്‍ 2 ജി സൗകര്യവും ലഭ്യമാണ്. വൈഫൈ, ജി.പി എസ്, ബ്ലൂടൂത്ത്, എഫ്.എം. റേഡിയോ എന്നീ സേവനങ്ങളും ഇന്റക്സ് അക്വാ പ്ലേ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാണ്.


No comments :

Post a Comment