recent

Saturday, 24 October 2015

Tech

4K വീഡിയോ സ്ട്രീമിങ് യൂറ്റ്യൂബിലും വരുന്നു

       ടെലിവിഷനോടുള്ള മത്സരം ഞങ്ങളെന്നേ അവസാനിപ്പിച്ചു എന്ന് പറഞ്ഞത് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷ്മിത്താണ്. ടെലിവിഷന്‍ എച്ച്ഡിയും ഫുള്‍എച്ച്ഡിയും ത്രിഡിയും സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിക്കപ്പെട്ടപ്പോള്‍ അതെല്ലാം ഗൂഗിള്‍ തങ്ങളുടെ യൂറ്റ്യൂബിലേക്കും വിജയകരമായി സന്നിവേശിപ്പിച്ചു.
എന്നാല്‍ ടെലിവിഷന്‍റെ പ്രയാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ ഫുള്‍ എച്ച്ഡിയെക്കാള്‍ നാലിരട്ടി ദൃശ്യ മിഴിവ് തരുന്ന 4k സംവിധാനം യൂറ്റ്യൂബ് വിജയകരമായി പരീക്ഷിച്ചു വിജയിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ലോസ് എയ്ഞ്ചല്‍സില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലട്രോണിക്‌സ് ഷോയില്‍ 4K ഓണ്‍ലൈന്‍ സ്രടീം യൂറ്റ്യൂബ് അവതരിപ്പിക്കും. 2010 ല്‍ തന്നെ ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്താന്‍ യൂറ്റ്യൂബ് ടീം ഒരുങ്ങിയിരുന്നെങ്കിലും അന്നത് വിജയിക്കാതെ പോയി. നെറ്റ്ഫിക്‌സ് എന്ന ടെക് ഭീമനും സമാന പരീക്ഷണങ്ങള്‍ 2013 ല്‍ നടത്തിയിരുന്നു.

VP9 എന്ന സാങ്കേതിക സംവിധാനമൊരുക്കിയാണ് യൂറ്റ്യൂബ് ഇത് ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ സാങ്കേതിക വിദ്യയില്‍ ബാന്‍റ് വിത്ത് ഉപഭോഗം നേര്‍ പകുതിയാക്കി കുറയ്ക്കാമെന്നും ഇതുവഴി മൊബൈല്‍, ടാബ് തുടങ്ങിയ സംവിധാനത്തിലൂടെ എച്ഡിയുടെ നാലിരട്ടി മിഴിവില്‍ വീഡിയോ കാണാമെന്നും യൂറ്റിയൂബ് വ്യക്തമാക്കുന്നു.
4K വീഡിയോകള്‍ ലഭിക്കാനായി മൊബൈലുകളെ സജീകരിക്കാനായി പ്രമുഖ പ്രൊസ്സസ്സര്കമ്പനികളായ എന്വീഡിയയും ക്യുയല്കോമും പ്രത്യേക പ്രൊസ്സസ്സറുകള്നിര്മ്മിച്ചു കഴിഞ്ഞു.

സംഗതികള്ഇങ്ങനെയൊക്കെയാണ് മുന്നോട്ട് പോകുന്നതെങ്കില്നമ്മുടെ വീടുകളിലെ ടെലിവിഷന്എന്ന ഉപകരണം ഇനിയെത്രകാലം കാണും? എല്ലാം മൊബൈലിലേക്ക് ചേക്കേറുന്ന ഇക്കാലത്ത്

No comments :

Post a Comment