recent

Sunday, 25 October 2015

Tech

  13,999 രൂപയ്ക്ക് ലാപ്ടോപുമായി മൈക്രോമാക്സ്

 മൊബൈൽ ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് ലാപ്ടോപ് രംഗത്തേക്കും. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ളലാപ്ബുക്ക്സ്നാപ് ഡീലിൽ 13,999 രൂപയ്ക്കു ലഭിക്കും.
ഒന്നര വർഷത്തിനകം 10 ശതമാനം വിപണി വിഹിതം നേടാനാണു ലക്ഷ്യമിടുന്നതെന്നു കമ്പനി പറഞ്ഞു.
17,999 രൂപയ്ക്ക് ലാപ് ടാബിന്റെ പുതിയ മോഡൽ 13 മുതൽ ആമസോണിൽ ലഭിക്കുമെന്നും മൈക്രോമാക്സ് അറിയിച്ചു. ടാബ്ലെറ്റും പ്രത്യേകം കീബോർഡുമാണിതിന്. ഇന്റൽ ക്വാഡ് കോർ പ്രോസസറുള്ള ലാബ് ബുക്കിന് 11.6 ഇഞ്ച് സ്ക്രീൻ, 32 ജിബി സ്റ്റോറേജ് (64 ജിബി വരെ ഉയർത്താം), 5000 എംഎച്ച് ബാറ്ററി എന്നിവയാണുള്ളതെന്നു കമ്പനി അറിയിച്ചു.രാജ്യത്തെ പിസി വിപണിയിൽ എച്ച്പിയാണ് ഒന്നാം സ്ഥാനത്ത്. ഡെൽ, ലെനോവ, എയ്സർ എന്നീ കമ്പനികളും തൊട്ടുപിന്നാലെയുണ്ട്. ലാപ്ടോപിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 13 നു വിപണിയിലെത്തും, വില 17,999 രൂപ.



No comments :

Post a Comment