recent

Sunday, 19 June 2016

ലാപ്‌ടോപ് വാങ്ങുമ്പോള്‍ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കരുത്!...

 
                             
കുറഞ്ഞ വിലയ്ക്ക് നല്ലൊരു ലാപ്‌ടോപ് വാങ്ങിക്കുക എന്നത് ചില്ലറകാര്യം ഒന്നുമല്ല. നൂറായിരം ബ്രാന്‍ഡുകള്‍ വിപണിയില്‍ തലങ്ങും വിലങ്ങും പറന്നു നടക്കുമ്പോള്‍ അതില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കുക കുറച്ച് അദ്ധ്വാനമുള്ള കാര്യം തന്നെയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി തെറ്റിദ്ധാരണയുളവാക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമാണ് പലപ്പോഴും കമ്പനികള്‍ നല്‍കുന്നത്. സ്‌ക്രീന്‍ പാനല്‍, ബാറ്ററി ക്ഷമത തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ഇവര്‍ പലപ്പോഴും പറയാറും ഇല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓരോ വ്യക്തികളുടെയും ഉപയോഗത്തിനനുസരിച്ച ലാപ്ടോപ് തെരഞ്ഞെടുക്കാവുന്നതെയുള്ളൂ. വേണ്ടാത്ത കാര്യങ്ങള്‍ അവഗണിച്ചാല്‍ തന്നെ പകുതി അദ്ധ്വാനം കുറയും!

1. ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ തുടങ്ങിയവ അവഗണിക്കുക

ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ ഇതെല്ലാം സ്‌ക്രീനിനെ കുറിച്ച് വിവരിക്കുന്ന പദങ്ങളാണിത്. അങ്ങനെ പ്രത്യേകിച്ച് ഇതിനു വലിയ പ്രാധാന്യമൊന്നും ഇല്ല. സാധാരണയായി ഇപ്പോള്‍ വരുന്ന എല്ലാ ലാപ്‌ടോപ്കളിലും ഇതൊക്കെ തന്നെയാണുള്ളത്. ഇതിനു പകരം സ്‌ക്രീനിന്റെ ക്വാളിറ്റി നോക്കാം. ഐപിഎസ് പാനൽ സ്ക്രീൻ ആണ് ടിഎൻ പാനൽ സ്ക്രീനേക്കാളും നല്ലത്. മികച്ച റെസല്യൂഷന്‍ നോക്കി വേണം സ്‌ക്രീന്‍ തെരഞ്ഞെടുക്കാന്‍

2. ഡോൾബി അഡ്വാൻസ്ഡ് ഒഡിയോ, ഡിടിഎസ് സ്റ്റുഡിയോ സൗണ്ട്, വേവ്സ് മാക്സ്ഓഡി എല്ലാം വെറുതെ

മുന്‍നിരയില്‍ പെട്ട എല്ലാ ലാപ്ടോപ്പുകളുടെയും ശബ്ദം ഏകദേശം ഒരേപോലിരിക്കും. കാരണം ചൈനയില്‍ നിര്‍മിക്കുന്ന സ്പീക്കറുകളാണ് എല്ലാ കമ്പനികളും ഉപയോഗിക്കുന്നത്! ഇതിനു പകരം സൗണ്ട് കാര്‍ഡ്, സൗണ്ട് ചിപ്പ്, സ്പീക്കര്‍ വിവരങ്ങള്‍ അന്വേഷിക്കാം. പറ്റുമെങ്കില്‍ ശബ്ദ വ്യതിയാനങ്ങള്‍ മനസിലാവാന്‍ വേണ്ടി വാങ്ങിക്കുന്ന കടയിൽ നിന്നുതന്നെ പ്രവർത്തിപ്പിച്ചു നോക്കാം.

3. ട്രൂവീഷൻ എച്ച്ഡി വെബ്കാം

മിക്കവാറും എല്ലാ കംപ്യൂട്ടറിനും 720p (VGA) വെബ് ക്യമറയാണ് ഉള്ളത്. അപ്പോള്‍ പിന്നെ ഈ വിവരണത്തിന്റെ ആവശ്യമേയില്ല.

4. 4ജിബി ഗ്രാഫിക്സ് റാം

എന്ന് പറയുന്നത് അത്രയധികം ചെലവു വരുന്ന സംഗതിയൊന്നുമല്ല. അത്യാവശ്യം ഗെയിമോക്കെ കളിക്കാന്‍ പറ്റുന്ന എല്ലാ കംപ്യൂട്ടറിലും ഇതൊക്കെ കാണും. GDDR3, GDDR4 ,GDDR5 വിഭാഗത്തില്‍പ്പെട്ട ഗ്രാഫിക്‌സ് കാര്‍ഡ് ആണോ എന്ന് നോക്കണം. റാമിന്റെ സ്റ്റൊറേജ് കപ്പാസിറ്റിയെക്കാളുമധികം എത്രത്തോളം വേഗതയര്‍ന്നതാണ് എന്നാണു ശ്രദ്ധിക്കേണ്ടത്.

5. ബാറ്ററി ലൈഫ് വാഗ്ദാനം വെറുതെ

ആപ്പിള്‍ ഒഴിച്ച് ബാക്കി എല്ലാ കമ്പനികളും ബാറ്ററി ലൈഫ് യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ചു കൂട്ടിപറയാറാണ് പതിവ്. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ മാത്രമേ ബാറ്ററി ലൈഫ് അറിയാനാവൂ എന്നതാണ് സത്യം. അതുകൊണ്ട് ഈ വിവരണം തീരെ ശ്രദ്ധിക്കണ്ട!

6. സൂപ്പർ ഗാർഡിയൻ ഓൺ സ്റ്റെറോയിഡ്സ് പോലെയുള്ള സോഫ്റ്റ്‌വെയറുകൾ

വെറുതെ കിട്ടുന്നതിനെല്ലാം എന്തെങ്കിലുമൊക്കെ പ്രശ്‌നം കാണുമെന്ന് പറഞ്ഞ പോലെയാണ് ചില സോഫ്റ്റ്‌വെയറുകൾ. ഫ്രീവൈറസ് സ്കാനർ, ഫ്രീ യൂട്ടിലിറ്റീസ്, ഫ്രീ പ്രോഗ്രാമുകൾ എല്ലാം യഥാര്‍ഥത്തില്‍ ജങ്ക് ആണ്. ഡെവലപ്പര്‍മാരുമായുള്ള കരാറുകള്‍ കാരണം ലാപ്‌ടോപ് കമ്പനികള്‍ ഇവയെല്ലാം ആദ്യമേ ലോഡ് ചെയ്തു വയ്ക്കുന്നു. ഇവകൊണ്ട് ഉപകാരം ഇല്ലെന്നു മാത്രമല്ല, മിക്ക സമയത്തും തലവേദന സൃഷ്ടിക്കാറുമുണ്ട്. ഈയടുത്ത് പ്രീ ലോഡ് ചെയ്ത് വിപണിയില്‍ ഇറക്കിയ ഒരു പ്രോഗ്രാം അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ലെനോവോ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇവയിലൂടെ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതടക്കം പല പ്രശ്‌നങ്ങളും വരാം.

No comments :

Post a Comment